Posts
ദേശീയ ഗാനം .
- Get link
- X
- Other Apps
ഗണഗീതം(ഗാനാഞ്ജലി) GANAGEETHAM MALAYALAM ഗണഗീതം(ഗാനാഞ്ജലി) ഭാരതത്തിലുടനീളം അലതല്ലുന്ന ഒരു നവോഥാനത്തിന്‍റെ ഗാനരൂപേണയുള്ള ആവിഷ്കരമാണ് ഗണഗീതം(ഗാനാഞ്ജലി). ഭാരതമാതാവിനോടും സംസ്കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പിനില്‍ക്കുന്ന ഹൃദയങ്ങളില്‍നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണിവ . മണ്മറഞ്ഞ മഹിമകളെപ്പറ്റിയുള്ള മധുരസ്മൃതി കളോടൊപ്പം അവയെ അതിശയിക്കുന്ന ഒരു ഭാവി പണിതുയര്‍ത്തുവാനുള്ള പ്രജോതനമുണ്ടിതില്‍......... . സ്വദേശത്തിനും സ്വധര്‍മത്തിനും വേണ്ടി ജീവിച്ചു മരിച്ച പൂര്‍വികരുടെ ...
ഇന്ത്യയും ദുബായിയും കൂടുതൽ സഹകരണത്തിലേക്കു .
- Get link
- X
- Other Apps

ഭക്ഷ്യസംസ്‌കരണ മേഖലയിൽ ഇന്ത്യ–യുഎഇ സഹകരണം ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലകളിൽ ഇന്ത്യ – യുഎഇ സഹകരണ പദ്ധതികൾ വിപുലമാക്കും. യുഎഇയിൽ സന്ദർശനം നടത്തിയ കേന്ദ്ര ഭക്ഷ്യസംസ്‌കരണ സഹമന്ത്രി സാധ്വി നിരഞ്‌ജൻ ജ്യോതി യുഎഇയിലെ സാമ്പത്തിക, വ്യവസായ, കയറ്റുമതി മേഖലകളിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഇതുസംബന്ധിച്ചു ധാരണയിലെത്തി. ഭക്ഷ്യസംസ്‌കരണ മേഖലകളിലടക്കം ഉണ്ടാകുന്ന കൂടുതൽ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇരുരാജ്യങ്ങളും സഹകരിക്കും. കയറ്റുമതിരംഗത്തും അനുബന്ധ മേഖലകളിലും ഇതു കുതിപ്പുണ്ടാക്കുമെന്നാണു യുഎഇയുടെ പ്രതീക്ഷ. ന്യൂഡൽഹിയിൽ നവംബർ മൂന്നുമുതൽ അഞ്ചുവരെ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ 2017’ മേളയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം. ദുബായ് ഇക്കോണമി, ദുബായ് എക്‌സ്‌പോർട്‌സ്, കൊമേഴ്‌സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ മേധാവികളും കയറ്റുമതി രംഗത്തെ പ്രമുഖരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു. ‘ഇന്ത്യൻ സമ്പദ്‌ഘടനയിൽ അതിവേഗ വളർച്ച’ ലോകത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന സമ്പദ്‌ഘടനയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഓരോ മേഖലയിലെയും മുന്നേറ്റം വാണിജ്യ – വ്യവസായ രംഗങ്ങളിലടക്കം പ്രതിഫലിക്കുമെന്നും ദുബായ് എക്‌സ്...
മത തീവ്രവാദികൾക്കെതിരെ സുപ്രീം കോടതി .
- Get link
- X
- Other Apps

ന്യൂദല്‍ഹി: കേരളത്തില്‍ അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസ് എന്‍ഐഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരള പോലീസിന്റെ കൈവശമാണ് കേസിന്റെ വിശദാംശങ്ങള്‍ ഉള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് സുപ്രീം കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലയുമായുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഷെഫിന്‍ ജഹാന്റെ പശ്ചാത്തലം വിശദമാക്കാനും എന്‍ഐഎയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു . ഇയാളുടെ ഭീകര സംഘടനാ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ അഖിലയുടെ പിതാവ് അശോകനോടും ആവശ്യപ്പെട്ടിരുന്നു. ഷെഫിന് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അശോകനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.