ദേശീയ ഗാനം .
ഗണഗീതം(ഗാനാഞ്ജലി)
GANAGEETHAM MALAYALAM
ഭാരതത്തിലുടനീളം അലതല്ലുന്ന ഒരു നവോഥാനത്തിന്‍റെ ഗാനരൂപേണയുള്ള
ആവിഷ്കരമാണ് ഗണഗീതം(ഗാനാഞ്ജലി). ഭാരതമാതാവിനോടും
സംസ്കാരത്തോടുമുള്ള അനിര്‍വചനീയമായ പ്രേമം തുളുമ്പിനില്‍ക്കുന്ന
ഹൃദയങ്ങളില്‍നിന്ന് നിസര്‍ഗമായി ഉദ്ഗമിച്ച ഗാനസരിത്തുക്കളാണിവ . മണ്മറഞ്ഞ
മഹിമകളെപ്പറ്റിയുള്ള മധുരസ്മൃതി കളോടൊപ്പം അവയെ അതിശയിക്കുന്ന ഒരു
ഭാവി പണിതുയര്‍ത്തുവാനുള്ള പ്രജോതനമുണ്ടിതില്‍......... . സ്വദേശത്തിനും
സ്വധര്‍മത്തിനും വേണ്ടി ജീവിച്ചു മരിച്ച പൂര്‍വികരുടെ കാല്‍പാടുകളെ
ചുണ്ടിക്കാട്ടുന്നതോടൊപ്പം അവരെപ്പോലെത്തന്നെ ആയിത്തീരുവാനുള്ള
കര്‍ത്തവ്യത്തിന്‍റെ ആഹ്വാനവുമുണ്ട് . വിശുദ്ധ രാഷ്ട്രപ്രേമത്തില്‍നിന്ന് ഉടലെടുത്ത
കര്‍ത്തവ്യബോധത്തിന്‍റെ കാഹളഗാനമാണ്
ഗണഗീതം(ഗാനാഞ്ജലി)
വന്ദേ മാതരം വന്ദേ മാതരം
ശൈവായമീശം ശിവ ഇത്യവോചന്‍
ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അര്‍ത്ഥം
മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത് ആരെയാണോ ;
ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;
ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .
നമസ്തേ സദാ വത്സലേ മാതൃഭൂമേ

വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം
തുമി വിദ്യാ തുമി ധര്‍മ, തുമി ഹൃദി തുമി മര്‍മ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ
ത്വം ഹി ദുര്‍ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
ജനഗണമന
ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ
ജനഗണമംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
('ജനഗണ മനസ്സുകളുടെ അധിനായകാ! ജയിക്കുക! ഭാരതഭാഗ്യത്തിന്റെ വിധാതാവേ! ജയിക്കുക! പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മഹാരാഷ്ട്രം, ദ്രാവിഡം, ഒറീസ, ബംഗാള്‍ തുടങ്ങിയ നാടുകളും വിന്ധ്യന്‍, ഹിമാലയം തുടങ്ങിയ പര്‍വതങ്ങളും യമുന, ഗംഗ തുടങ്ങിയ നദികളും ഉയരുന്ന സാഗരതരംഗങ്ങളും അവിടുത്തെ ശുഭനാമം കേട്ടുണര്‍ന്ന് ശുഭാശംസകള്‍ നേരുന്നു. സ്തുതിഗീതങ്ങള്‍ ആലപിക്കുന്നു. സകല ജനങ്ങള്‍ക്കും മംഗളമേകുന്ന അങ്ങ് ജയിക്കുക. ഭാരതത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് ജയിക്കുക. ജയിക്കുക ജയിക്കുക'.)

ഏകാത്മതാമന്ത്രം
യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി
ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ
ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം
സ ഏക ഏവ പ്രഭുരദ്വിതീയഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അര്‍ത്ഥം
മന്ത്രദ്രിഷ്ടാക്കളായ പണ്ടത്തെ വൈദികന്മാര്‍ , ഇന്ദ്രന്‍ , യമന്‍ , മാതരിശ്വാന്‍ എന്നും ,വേദാന്തികള്‍ അനിര്‍വചനീയമായ ബ്രഹ്മമെന്നും വിളിക്കുന്നത് ആരെയാണോ ;
ശൈവന്മാര്‍ ശിവനെയും വൈഷ്ണവര്‍ വിഷ്ണുവെന്നും ബൌദ്ധന്മാര്‍ ബുദ്ധനെന്നും ജൈനന്മാര്‍ അര്‍ഹന്‍ എന്നും സിക്കുകാര്‍ സത്ശ്രീഅകാല്‍ എന്നും സ്തുതിക്കുന്നത് ആരെയാണോ ;
ചിലര്‍ ശാസ്താവെന്നും മറ്റുചിലര്‍ കുമാരനെന്നും ഇനിയുംചിലര്‍ ഭക്തിയോടെ സ്വമിയെന്നും പിതാവെന്നും മാതാവെന്നും പ്രാര്‍ത്ഥിക്കുന്നത് ആരെയാണോ ; ആ ജഗദീശ്വരന്‍ ഒന്നുതന്നെയാണ് ; രണ്ടാമതോന്നില്ലാത്ത പരമാത്മാവ് തന്നെയാണ് .
പ്രാര്‍ത്ഥന -Rashtriya Swayamsevak Sangh (RSS)-
നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്ധിതോഹമ്
മഹാമങ്ഗലേ പുണ്യഭൂമേ ത്വദര്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ
പ്രഭോ ശക്തിമന് ഹിന്ദുരാഷ്ട്രാങ്ഗഭൂതാ
ഇമേ സാദരം ത്വാം നമാമോ വയമ്
ത്വദീയായ കാര്യായ ബധ്ദാ കടീയം
ശുഭാമാശിഷം ദേഹി തത്പൂര്തയേ
അജയ്യാം ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലം ജഗദ്യേന നമ്രം ഭവേത്
ശ്രുതം ചൈവ യത്കണ്ടകാകീര്ണ മാര്ഗം
സ്വയം സ്വീകൃതം നഃ സുഗം കാരയേത് സമുത്കര്ഷനിഃശ്രേയസ്യൈകമുഗ്രം
പരം സാധനം നാമ വീരവ്രതമ്
തദന്തഃ സ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്തു തീവ്രാനിശമ്
വിജേത്രീ ച നഃ സംഹതാ കാര്യശക്തിര്
വിധായാസ്യ ധര്മസ്യ സംരക്ഷണമ്
പരം വൈഭവം നേതുമേതത് സ്വരാഷ്ട്രം
സമര്ഥാ ഭവത്വാശിശാ തേ ഭൃശമ്
ഭാരത മാതാ കീ ജയ്
ഭാവാര്‍ത്ഥം:
അല്ലയോ വത്സലമായ മാതൃഭൂമേ ,അങ്ങയെഞാന്‍ എല്ലായ് പ്പോഴും നമസ്കരിക്കുന്നു.ഹേ ഹിന്ദുഭൂമേ ,അവിടുന്ന് എന്നെ സസുഖം വളര്‍ത്തി.മഹാമംഗലയായ പുണ്യഭൂമേ ,അവിടത്തെ ഹിദത്തിനായി ഈ ശരീരംഅര്‍പ്പിക്കപ്പെടട്ടെ ,അങ്ങയെ ഞാന്‍ വീണ്ടും വീണ്ടും പ്രണമിക്കുന്നു.
അല്ലയോ സര്‍വ ശക്തനായ പരമേശ്വരാ,ഹിന്ദുരാഷ്ട്രത്തിന്‍റെ അവയവങ്ങളായ ഞങ്ങള്‍ അങ്ങയെ ആദരപൂര്‍വം പ്രണമിക്കുന്നു.അവിടുത്തെ പ്രവൃത്തിക്കുവേണ്ടി ഞങ്ങള്‍ അരയും തലയും മുരുക്കിയിരിക്കുന്നു.അതു പൂര്‍ത്തിയാക്കാന്‍ വേണ്ടി അങ്ങ് ശുഭാശിര്‍വാദം തന്നാലും.ലോകത്തിന് ജയിക്കാന്‍ കഴിയാത്ത ശക്തി,ലോകം മുഴുവന്‍ തലകുനുച്ചുവണങ്ങുന്ന സുശീലം,സ്വപ്രേരണയാലേ സ്വീകരിച്ച മുള്ളുനിറഞ്ഞ മാര്‍ഗം സുഗമമാക്കിത്തീര്‍ക്കുന്നജ്ഞാനം,ഇവ ഞങ്ങള്‍ക്കു നല്‍കിയാലും.
സമുത്കര്‍ഷം,നിശ്രേയസം ഇവ രണ്ടിന്‍റെയും പ്രാപ്തിക്ക്മുഖ്യഉപായമാകുന്ന ഉഗ്രവീരവ്രതം ഞങ്ങളുടെ അന്തകരണത്തില്‍ തെളിയുമാറാകട്ടെ.അക്ഷയവും തീവ്രവുമായ ധ്യേയനിഷ്ഠ ഞങ്ങളുടെ ഹൃദയത്തില്‍ എല്ലായ്പ്പോഴുംഉണര്‍ന്നിരിക്കട്ടെ.അങ്ങയുടെ ആശിര്‍വാദംകൊണ്ടു ഞങ്ങളുടെ വിജയശീയായ സംഘടിതകാര്യസാമര്‍ത്ഥ്യം ധര്‍മത്തെവഴിപോലെ പരിപാലിചീട്ട് ഈ സ്വരാഷ്ട്രത്തെ പരമമായ മഹിമയിലേയ്ക്കു നയിക്കാന്‍ കഴിവുറ്റ തായിത്തീരുകയും ചെയ്യട്ടെ.
ഭാരതമാതാവു വിജയിക്കട്ടെ
ദൈവദശകം
ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികള്ക്കുവേണ്ടി ഗുരുഎഴുതിയ ലളിതവും എന്നാല് ഗഹനവുമായ സ്തോത്രം.
|
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ, ഭവാബ്ധിക്കൊ-
രാവിവന്തോണി നിന്പദം. (1)
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം. (2)
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്ക്കു തമ്പുരാന്‍. (3)
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം. (4)
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. (5)
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നല്കുമാര്യനും. (6)
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വര്ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്ക്കില്‍ നീ. (7)
അകവും പുറവും തിങ്ങും
മഹിമാവാര്ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. (8)
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. (9)
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
Comments
Post a Comment