ഇന്ത്യയും ദുബായിയും കൂടുതൽ സഹകരണത്തിലേക്കു .
ഭക്ഷ്യസംസ്കരണ മേഖലയിൽ ഇന്ത്യ–യുഎഇ സഹകരണം
ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലകളിൽ ഇന്ത്യ – യുഎഇ സഹകരണ പദ്ധതികൾ വിപുലമാക്കും. യുഎഇയിൽ സന്ദർശനം നടത്തിയ കേന്ദ്ര ഭക്ഷ്യസംസ്കരണ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി യുഎഇയിലെ സാമ്പത്തിക, വ്യവസായ, കയറ്റുമതി മേഖലകളിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ചു ധാരണയിലെത്തി. ഭക്ഷ്യസംസ്കരണ മേഖലകളിലടക്കം ഉണ്ടാകുന്ന കൂടുതൽ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഇരുരാജ്യങ്ങളും സഹകരിക്കും.
കയറ്റുമതിരംഗത്തും അനുബന്ധ മേഖലകളിലും ഇതു കുതിപ്പുണ്ടാക്കുമെന്നാണു യുഎഇയുടെ പ്രതീക്ഷ. ന്യൂഡൽഹിയിൽ നവംബർ മൂന്നുമുതൽ അഞ്ചുവരെ നടക്കുന്ന ‘വേൾഡ് ഫുഡ് ഇന്ത്യ 2017’ മേളയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ സന്ദർശനം. ദുബായ് ഇക്കോണമി, ദുബായ് എക്സ്പോർട്സ്, കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ മേധാവികളും കയറ്റുമതി രംഗത്തെ പ്രമുഖരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
‘ഇന്ത്യൻ സമ്പദ്ഘടനയിൽ അതിവേഗ വളർച്ച’
ലോകത്ത് അതിവേഗം വളർച്ച കൈവരിക്കുന്ന സമ്പദ്ഘടനയുള്ള രാജ്യമാണ് ഇന്ത്യയെന്നും ഓരോ മേഖലയിലെയും മുന്നേറ്റം വാണിജ്യ – വ്യവസായ രംഗങ്ങളിലടക്കം പ്രതിഫലിക്കുമെന്നും ദുബായ് എക്സ്പോർട്സ് ഡപ്യൂട്ടി സിഇഒ: മുഹമ്മദ് അലി അൽ കമാലി പറഞ്ഞു. ഭക്ഷ്യോൽപാദനത്തിലും കാർഷിക മേഖലയിലും വൻ പുരോഗതി കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇരുരാജ്യങ്ങളും തമ്മിൽ ഊഷ്മളബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ കയറ്റുമതി മേഖലയ്ക്കും വലിയ നേട്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി.
ദുബായിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി കൂട്ടുന്നതിൽ ദുബായ് എക്സ്പോർട്സിന്റെ ഇന്ത്യയിലെ ഓഫിസ് പ്രധാന പങ്കുവഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. വിവിധ ഉൽപന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് അവബോധം നൽകാനും കഴിയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതരരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും ആശാവഹമായ മാറ്റമുണ്ടാക്കും. ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം യുഎഇയുടെ വ്യാപാര – വാണിജ്യ മേഖലകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായും വ്യക്തമാക്കി.
യുഎഇയുടെ ഏറ്റവും പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ദുബായ് ഇക്കോണമി ഡപ്യൂട്ടി ഡയറക്ടർ ജനറൽ അലി ഇബ്രാഹിം പറഞ്ഞു. 2019 വരെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.7% എന്ന തോതിൽ ആയിരിക്കുമെന്നാണ് ദി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ–ഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇസിഡി) റിപ്പോർട്ട്. വിശാലമായ ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന രുചിക്കൂട്ടുകളും ഇന്ത്യയെ വ്യത്യസ്തമാക്കുന്നതായും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ വ്യവസായ മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ വിദേശനിക്ഷേപമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു.
നേട്ടം കൊയ്ത് ഇന്ത്യ–യുഎഇ സംയുക്ത പ്രഖ്യാപനം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2016ൽ നടത്തിയ സംയുക്ത പ്രഖ്യാപനത്തിൽ അടുത്ത അഞ്ചു വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടിൽ 60% വർധന വരുത്തുമെന്നു വ്യക്തമാക്കിയിരുന്നു. ഇതെ തുടർന്നു ഗ്ലോബൽ ബയർ പ്രൊട്ടക്ഷൻ പ്രോഗ്രാമിന് ഇന്ത്യയിൽ തുടക്കമായി.
ഇതു വ്യാപാര – വാണിജ്യ മേഖലകളിൽ ഉണർവുണ്ടാക്കുകയും കൂടുതൽപേരെ ഈ രംഗത്തേക്ക് ആകർഷിക്കുകയും ചെയ്തു. ഇന്ത്യയിൽ 42 മെഗാ ഫുഡ് പാർക്ക് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ എട്ടു പദ്ധതികൾ ഇതിനകം യാഥാർഥ്യമായിക്കഴിഞ്ഞു. ഭക്ഷ്യസംസ്കരണം, റിട്ടെയിൽ, ലോജിസ്റ്റിക് കാര്യങ്ങളാണ് ഈ പദ്ധതികൾകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കയറ്റുമതി – ഇറക്കുമതി രംഗത്ത് 60% വളർച്ചയുണ്ടാകുമെന്നു യുഎഇയും ഇന്ത്യയും പ്രതീക്ഷിക്കുന്നു.
യുഎഇക്ക് കൂടുതൽ അവസരങ്ങൾ
∙ ഭക്ഷ്യരംഗത്ത് ഇരുരാജ്യങ്ങളും കൂടുതൽ സഹകരിക്കും. വേൾഡ് ഫുഡ് ഇന്ത്യ മേളയിൽ യുഎഇ കമ്പനികൾക്കു കൂടുതൽ അവസരങ്ങൾ നൽകും. യുഎഇ കമ്പനികൾക്കു പവിലിയൻ ഉണ്ടായിരിക്കും.
∙ ഇരുരാജ്യങ്ങളിലെയും ഭക്ഷ്യ – ഭക്ഷ്യസംസ്കരണ മേഖലകളിലെ പ്രമുഖ കമ്പനി പ്രതിനിധികളുടെയും കയറ്റുമതി മേഖലകളിൽനിന്നുള്ളവരുടെയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കും. സർക്കാർതലത്തിൽ ഇതിനു മുൻകയ്യെടുക്കും.
∙ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിച്ചു കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നടപടി സ്വീകരിക്കും. ചെറുകിട യൂണിറ്റുകൾക്കും അവസരം ലഭിക്കും.
∙ 2020 ആകുമ്പോഴേക്കും ഭക്ഷ്യവിപണിയിൽ ഇന്ത്യ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നാണു സൂചനകൾ. 130 കോടി ഉപയോക്താക്കൾക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നു കണക്കാക്കുന്നു.

Comments
Post a Comment